ജലന്ധര്‍ പീഡനം: മുന്‍കൂര്‍ അനുമതിയില്ലാതെ കാണാന്‍ സാധിക്കില്ലെന്ന് അധികൃതര്‍;വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കാന്‍ സാധിച്ചില്ല

0
22

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതിയില്‍ വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കാന്‍ സാധിച്ചില്ല. പ്രതിനിധിയെ കാണാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് വൈക്കം ഡിവൈ.എസ്.പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘത്തോട് അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം മടങ്ങി.

വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് മൊഴിയെടുക്കാന്‍ എത്തിയത്. പൊലീസുകാരെ എംബസി കെട്ടിടത്തിന്റെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ പോലും ജീവനക്കാര്‍ തയ്യാറായില്ല. ഗേറ്റിന് പുറത്തു നിര്‍ത്തിയാണ് സംസാരിച്ചത്.

അതേസമയം, സംഭവത്തില്‍ ഡല്‍ഹിയിലെ കുടുംബത്തിന്റെ മൊഴിയും ബിഷപ്പിനെതിരായിരുന്നു. ഇന്നലെ ഉച്ചയോടെ ഡല്‍ഹിയിലെത്തിയ വൈക്കം ഡിവൈ.എസ്.പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം പരാതി നല്‍കിയ കുടുംബത്തില്‍ നിന്നാണ് മൊഴിയെടുത്തത്. കന്യാസ്ത്രീയ്ക്കെതിരെ സ്വാഭാവദൂഷ്യത്തിന് പരാതിയില്ലായിരുന്നുവെന്ന് ബന്ധുവായ സ്ത്രീ മൊഴി നല്‍കി. നേരത്തെ തെറ്റിദ്ധാരണ മൂലമാണ് പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു.