മു​ഖ്യ​മ​ന്ത്രിയുടെ മു​റി​ക്കു മു​ന്നി​ല്‍ ആ​യു​ധ​ധാ​രി എ​ത്തി​യ​ത് സു​ര​ക്ഷാ വീ​ഴ്ച; കേന്ദ്രം അന്വേഷിക്കണം: കോ​ടി​യേ​രി

0
30

തി​രു​വ​ന​ന്ത​പു​രം: ഡ​ല്‍​ഹി കേ​ര​ള ഹൗ​സി​ല്‍ മു​ഖ്യ​മ​ന്ത്രി താ​മ​സി​ക്കു​ന്ന മു​റി​യു​ടെ മു​ന്നി​ലേ​ക്ക് ആ​യു​ധ​ധാ​രി​യാ​യ അ​ക്ര​മി ക​ട​ന്നു ക​യ​റി​യ​ത് അ​ത്യ​ന്തം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. സം​ഭ​വം ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ വീ​ഴ്ച​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കേ​ര​ള ഹൗ​സി​ന്‍റെ ചു​മ​ത​ല കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ഡ​ല്‍​ഹി പൊലീ​സി​നാ​ണ്. ഡ​ല്‍​ഹി പൊലീ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ത്തി​ല്‍ വ​ന്ന ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് ആ​യു​ധ​വു​മാ​യി വ​ന്ന ഒ​രാ​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി താ​മ​സി​ച്ച മു​റി​യു​ടെ മു​ന്നി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ ഇ​ട​യാ​യ സം​ഭ​വം.

അ​ക്ര​മി ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​മു​ഴ​ക്കി കൊണ്ടിരിക്കുമ്പോള്‍ അ​യാ​ളെ കീ​ഴ്പ്പെ​ടു​ത്താ​നോ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നോ ഒ​രി​ട​പെ​ട​ലും ഡ​ല്‍​ഹി പൊലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​യി​ല്ല. മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കേ​ര​ള പൊലീ​സി​ന്‍റെ കമാന്റോക​ളാ​ണ് അ​ക്ര​മി​യെ കീഴ്‌പ്പെടുത്തിയത്‌- കോ​ടി​യേ​രി പ​റ​ഞ്ഞു. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ത്തി​ല്‍ വ​ന്ന വീ​ഴ്ച​യെ​ക്കു​റി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു.