കാസര്‍കോട്: സഹപാഠിയുടെ കുത്തേറ്റ് മദ്രസ വിദ്യാര്‍ത്ഥി മരിച്ചു. കാസര്‍കോട് കുമ്പള ബന്തിയോട് മഖ്ദൂമിയ മദ്രസയിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് മിദ്ലാജ്(15) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. മിദ്ലാജിനെ കുത്തിയ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.