പാക്കിസ്ഥാനിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; 18 മരണം

0
29

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ കൊഹാത്തിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റു കറാച്ചിയിൽ നിന്ന് ബുണർ സിറ്റിയിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

കൊഹാത്തിലെ ഇൻഡസ് ഹൈവേയിൽ വച്ചാണ് അപകടം. രണ്ടു സ്ത്രീകളും രണ്ടു കുഞ്ഞുങ്ങളും അടക്കമുള്ളവരാണ് മരിച്ചത്. അമിത വേഗമാണ് അപകടം വരുത്തിവച്ചതെന്നാണ് വിലയിരുത്തൽ.