വെനിസ്വേല പ്രസിഡന്‍റ് മഡുറോയ്ക്കു നേരെ ഡ്രോൺ ആക്രമണം

0
28

വെനിസ്വല: വെനിസ്വല പ്രസിഡന്‍റ് മഡുറോയ്ക്കു നേരെ ഡ്രോൺ ആക്രമണം. സൈന്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആക്രമണം. സംഭവത്തിൽ എഴ് സൈനികര്‍ക്ക് പരുക്കേറ്റു. ഡ്രോൺ ആക്രമണം മഡുറോയെ ലക്ഷ്യമിട്ടായിരുന്നുവെന്നു വെനിസ്വല മന്ത്രി ജോര്‍ജ് റോഡ്രിഗ്സ് പറഞ്ഞു.

വോട്ട് നഷ്ടപ്പെട്ടതിന് ശേഷം അവര്‍ വീണ്ടും പരാജയപ്പെട്ടു- റോഡ്രിഗ്സ് പറഞ്ഞു. വെനിസ്വല ആര്‍മിയുടെ 81 വാര്‍ഷിക ചടങ്ങിനെ അഭിസംബോധന ചെയ്യുമ്പോഴാണ് മഡുറോയ്ക്കു നേരെ ഡ്രോൺ ആക്രമണം. നടന്നത്. സ്ഫോടക വസ്തുക്കള്‍ അടങ്ങിയ രണ്ടു ഡ്രോണുകള്‍ ആണ് പ്രസിഡന്റ് മഡുറോയ്ക്ക് നേരെ എത്തിയത്.