ജസ്റ്റിസ് ജോസഫിനെ ജൂനിയറാക്കിയ നടപടി ജുഡീഷ്യറിയെ അപമാനിക്കലെന്ന് : ചെന്നിത്തല

0
29

തിരുവനന്തപുരം: ജസ്റ്റിസ് കെ.എം.ജോസഫിനെ സീനിയോറിട്ടിയില്‍ ഏറ്റവും താഴെയാക്കി സുപ്രീം കോടതി ജഡ്ജിയായി നിയമിച്ച നടപടി ജുഡീഷ്യറിയെ വരുതിക്ക് വരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജുഡീഷ്യറിയെ അപമാനിക്കലാണിത്.

ജുഡീഷ്യറിയെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള മോദി സര്‍ക്കാരിന്റെ നിരവധിയായ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കുമ്ബോള്‍ അവിടുത്തെ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിന്റെ തിരുമാനത്തെ അസാധുവാക്കിയതോടെ ജസ്റ്റിസ് ജോസഫ് ബി.ജെ. പിയുടെ കണ്ണിലെ കരടായി. തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ കോടതികളിലായാല്‍ പോലും അംഗീകരിക്കാന്‍ കഴിയില്ലന്ന കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ ഫാസിസ്റ്റ് സ്വഭാവമാണ് ഇവിടെ തെളിയുന്നത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിലനില്‍പിനേയും തകര്‍ക്കുന്ന രീതിയിലാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു,