ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് കെ.എം.ജോസഫിന്റെ സീനിയോറിറ്റിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. മാനദണ്ഡങ്ങള്‍ പാലിച്ചാണ് സീനിയോറിറ്റി നിശ്ചയിച്ചിരിക്കുന്നന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിയമന ഉത്തരവില്‍ ജസ്റ്റിസ് കെ.എം.ജോസഫിന് മുന്‍പ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റീസ് വിനീത് സരണ്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ടിരുന്നു. ഇവര്‍ ഇരുവരും 2002-ല്‍ ഹൈക്കോടതി ജഡ്ജിമരായാവരാണെന്നും 2004-ല്‍ മാത്രമാണ് ജസ്റ്റീസ് കെ.എം.ജോസഫ് ഹൈക്കോടതി ജഡ്ജിയായതെന്നും കേന്ദ്രം വിശദീകരിച്ചു.
എന്നാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് സുപ്രീംകോടതി കൊളീജിയത്തിലെ ഭൂരിപക്ഷം ജഡ്ജിമാരും രംഗത്തെത്തി. ജുഡീഷ്യറിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൈകടത്തുന്നതിന്റെ സൂചനയാണിതെന്നും കൊളീജിയം ശിപാര്‍ശയില്‍ സീനിയോരിറ്റി ജസ്റ്റീസ് കെ.എം.ജോസഫിനാണെന്നും ജഡ്ജിമാര്‍ വാദിക്കുന്നു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പട്ട് ജസ്റ്റീസ് സിറിയക് ജോസഫിന്റെ നേതൃത്വത്തില്‍ ജഡ്ജിമാര്‍ ഇന്ന് ചീഫ് ജസ്റ്റീസിനെ കാണും.
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ കഴിഞ്ഞ ആഴ്ചയാണ് ജസ്റ്റിസ് ജോസഫിന്റെ നിയമന ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്. ജസ്റ്റിസ് ജോസഫിന്റെ പേര് കൊളീജിയം ആദ്യം ശുപാര്‍ശ ചെയ്തതാണെന്നും അതിനാല്‍ തന്നെ നിയമന വിജ്ഞാപനത്തില്‍ അദ്ദേഹത്തിന്റെ പേര് ആദ്യം വരേണ്ടതാന്നുമാണ് ജഡ്ജിമാര്‍ വാദിക്കുന്നത്