ആര്‍എസ്പി ഇടതു മുന്നണിക്ക് അലങ്കാരമാണെന്ന് എ.വിജയരാഘവന്‍; അവര്‍ ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹം

0
19

തിരുവനന്തപുരം: ആര്‍എസ്പി എന്ന പാര്‍ട്ടി ഇടതു മുന്നണിക്ക് അലങ്കാരമാണെന്ന് കണ്‍വീനര്‍ എ.വിജയരാഘവന്‍. അവര്‍ എല്‍ഡിഎഫിലേക്ക് തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.ടി.ജലീലിനെ മുന്‍നിര്‍ത്തി മുസ്ലിം ലീഗിന് ബദലുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളി. ലീഗിന് ബദലുണ്ടാക്കാന്‍ എല്‍ഡിഎഫിന് ഉദ്ദേശമില്ല. ജലീല്‍ സിപിഎം സ്വതന്ത്രനായാണ് മത്സരിച്ച്‌ ജയിച്ചതെന്നും എ.വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുസ്ലീം ലീഗിനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ പുതിയ പാര്‍ട്ടി രൂപികരിക്കുന്നുവെന്ന വാര്‍ത്ത തള്ളി മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തി. തന്റെ പേരില്‍ വന്ന വാര്‍ത്ത അവാസ്ഥവമാണെന്നും സഹയാത്രികനായി തുടരാനാണ് ആഗ്രഹമെന്നും കെ.ടി ജലീല്‍ പറഞ്ഞു.