കമ്പകക്കാനം കൂട്ടക്കൊല: പ്രതി ലിബീഷിനെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു

0
25

തൊ​ടു​പു​ഴ:  വ​ണ്ണ​പ്പു​റം മു​ണ്ട​ന്‍​മു​ടി കമ്പകക്കാനം കൂ​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ പ്ര​തി ലി​ബീ​ഷ് ബാ​ബു​വി​നെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. തൊ​ടു​പു​ഴ മു​ട്ടം ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. കൂ​ടു​ത​ല്‍ തെ​ളി​വെ​ടു​പ്പി​നാ​യി പ്ര​തി​യെ അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും.

കമ്പകക്കാനം കാ​നാ​ട്ട് കൃ​ഷ്ണ​ന്‍ (52) ഭാ​ര്യ സു​ശീ​ല (50), മ​ക​ള്‍ ആ​ര്‍​ഷ(20) , മ​ക​ന്‍ അ​ര്‍​ജു​ന്‍ (18) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ലി​ബീ​ഷ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല​പ്പെ​ടു​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ഇരുമ്പ്‌ വ​ടി​യും കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് മോ​ഷ​ണം പോ​യ സ്വ​ര്‍​ണാഭ​ര​ണ​ങ്ങ​ളും കൊ​ല​പാ​ത​കം ന​ട​ത്തി​യ സ​മ​യ​ത്ത് ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളും പൊലീസ്‌ ക​ണ്ടെ​ത്തി​യി​രു​ന്നു.