എം. കരുണാനിധിയുടെ സംസ്കാരം മറീനാ ബീച്ചില്‍ വേണം; വാദം ഇന്ന്‍ രാവിലെ വീണ്ടും തുടരും

0
25


ചെന്നൈ: ഡിഎംകെ നേതാവും മുൻമുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ സംസ്കാര ചടങ്ങുകൾക്ക് മറീന ബീച്ചിൽ സ്ഥലം അനുവദിക്കണമെന്ന ഡിഎംകെയുടെ ഹർജിയില്‍ ഇന്നു രാവിലെ വാദം തുടരും. ഇന്നലെ വാദം അർധരാത്രിയോടെ അവസാനിപ്പിച്ചു.

ആക്ടിങ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട രണ്ടംഗ ബെഞ്ചിൽ രാവിലെ വാദം തുടരും. രാവിലെ എട്ടു മുതൽ വാദം ആരംഭിക്കും. ഡിഎംകെയുടെ വാദത്തിന് മറുപടി നല്‍കുന്നതിനു തമിഴ്നാട് സർക്കാർ കൂടുതൽ‌ സമയം ചോദിച്ചിരുന്നു. കരുണാനിധിയുടെ നിര്യാണത്തിനു പിന്നാലെ തമിഴ്നാട്ടിൽ പലയിടത്തും സംഘർഷമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺ‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കരുണാനിധിക്ക് അന്തിമോപചാരമർപ്പിക്കാൻ ഇന്ന് ചെന്നൈയിലെത്തും.

കരുണാനിധിയുടെ സംസ്കാരത്തിന് ഗാന്ധി മണ്ഡപത്തിൽ രണ്ട് ഏക്കർ സ്ഥലം തമിഴ്നാട് സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ സംസ്കാരം മറീന ബീച്ചിൽ തന്നെ നടത്തണമെന്ന ആവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സംസ്കാരത്തിന്റെ കാര്യത്തില്‍ ഡിഎംകെ അണികളും പോലീസുമായി പലയിടങ്ങളിലും സംഘര്‍ഷം ഉണ്ടായതായി വാര്‍ത്തകളുണ്ട്.