മുംബൈ: മുംബൈ ചെമ്പൂരിലെ ഭാരത് പെട്രോളിയം പ്ലാന്റിൽ തീപ്പിടുത്തവും പൊട്ടിത്തെറിയും. അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
വൈകീട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. അഗ്നിശമന സേനയുടെ ഏഴു വാഹനങ്ങളും രണ്ട് ഫോം ടെൻഡറുകളും രണ്ട് ജംബോ ടാങ്കറുകളും തീയണയ്ക്കാൻ എത്തിയിട്ടുണ്ട്. പ്ലാന്റിലെ ജീവനക്കാരെ ഒഴിപ്പിച്ചു. ശക്തമായ സ്ഫോടനമായിരുന്നുവെന്നും ഡിയോനർ മേഖലയിൽവരെ ശബ്ദം കേട്ടിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.