അഭിമന്യു വധം: പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന രണ്ടാം പ്രതിയുടെ ആവശ്യം ഹൈക്കോടതി തള്ളി

0
50

കൊച്ചി > അഭിമന്യു വധക്കേസിലെ രണ്ടാം പ്രതി ബിലാല്‍ സജിയുടെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകത്തിലെ പ്രതിക്ക് പൊലീസ് സംരക്ഷണത്തോടെ പരിക്ഷ എഴുതാന്‍ അനുമതി നല്‍കിയാല്‍ പ്രത്യാഘാതം എന്താവുമെന്നും, അനുമതി നല്‍കാനാവില്ലന്നും പറഞ്ഞാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

പ്രതി തീവ്രവാദ സംഘടനയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ നേതാവാണന്നും പ്രതിക്ക് ഹോള്‍ ടിക്കറ്റ് യൂണിവേഴ്‌സിറ്റി അനുവദിച്ചിട്ടില്ലന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കോടതിയില്‍ നിന്നു അനുമതി വാങ്ങി അതിന്റെ മറവില്‍ ഹോള്‍ ടിക്കറ്റ് സംഘടിപ്പിക്കാനുള്ള നീക്കമാണ് ഹര്‍ജിക്ക് പിന്നിലെന്നും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചുണ്ടി ഭാരത മാതാ ലോ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിലാല്‍ സജിയുടെ ഹര്‍ജിയാണ് കോടതി തള്ളിയത്