ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മയുടെ കാലാവധി 2020 വരെ നീട്ടി

0
31

ഡ​ല്‍​ഹി: ആ​ധാ​ര്‍ ച​ല​ഞ്ചി​ലൂ​ടെ ഹാ​ക്ക​ര്‍​മാ​രു​ടെ പ​ണി​മേ​ടി​ച്ചു പു​ലി​വാ​ലു പി​ടി​ച്ച ട്രാ​യ് ചെ​യ​ര്‍​മാ​ന്‍ രാം ​സേ​വ​ക് ശ​ര്‍​മ​യു​ടെ കാ​ലാ​വ​ധി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നീ​ട്ടി​ന​ല്‍​കി. ഈ ​ആ​ഴ്ച കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ര​ണ്ടു വ​ര്‍​ഷം കൂ​ടി നീ​ട്ടി​ന​ല്‍​കി​യ​ത്.

2020 സെ​പ്റ്റം​ബ​ര്‍ വ​രെ ശ​ര്‍​മ ടെ​ലി​കോം അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ചെ​ര്‍​മാ​നാ​യി തു​ട​രു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. വി​ര​മി​ക്ക​ലി​നു തൊ​ട്ടു​മു​ന്പ് 2015-ലാ​ണ് ശ​ര്‍​മ​യെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്കു ട്രാ​യ് ചെ​യ​ര്‍​മാ​നാ​യി നി​യ​മി​ക്കു​ന്ന​ത്.

അ​ടു​ത്തി​ടെ ട്വി​റ്റ​റി​ല്‍ ത​ന്‍റെ ആ​ധാ​ര്‍ ന​ന്പ​ര്‍ പ​ര​സ്യ​പ്പെ​ടു​ത്തി മു​ന്‍ ഐ​എ​എ​സ് ഓ​ഫീ​സ​റാ​യ ശ​ര്‍​മ വി​വാ​ദ​ത്തി​ലാ​യി​രു​ന്നു. ഈ ​ന​ന്പ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ ത​നി​ക്ക് ദോ​ഷം ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്നു തെ​ളി​യി​ക്കാ​നാ​യി​രു​ന്നു ശ​ര്‍​മ​യു​ടെ വെ​ല്ലു​വി​ളി. വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത ഓ​ണ്‍​ലൈ​ന്‍ ഹാ​ക്ക​ര്‍​മാ​ര്‍ ശ​ര്‍​മ​യു​ടെ മൊ​ബൈ​ല്‍ ന​ന്പ​രും പാ​ന്‍​കാ​ര്‍​ഡ് വി​വ​ര​ങ്ങ​ളും ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും ചോ​ര്‍​ത്തി ട്വി​റ്റ​റി​ല്‍ പ​ര​സ്യ​പ്പെ​ടു​ത്തി.

ഇ​തേ​തു​ട​ര്‍​ന്ന് ആ​ധാ​ര്‍ നമ്പർ  പ​ര​സ്യ​പ്പെ​ടു​ത്ത​രു​തെ​ന്ന് ആ​ധാ​ര്‍ അ​ഥോ​റി​റ്റി​ക്ക് ഉ​ത്ത​ര​വി​റ​ക്കേ​ണ്ടി​വ​ന്നു. എ​ന്നി​രു​ന്നാ​ലും ശ​ര്‍​മ​യു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ​ത് ആ​ധാ​ര്‍ ന​ന്പ​ര്‍ ഉ​പ​യോ​ഗി​ച്ച​ല്ലെ​ന്നാ​ണ് അ​ഥോ​റി​റ്റി​യു​ടെ വാ​ദം.