മ‍ഴ: മലമ്പുഴ ഡാമിന്‍റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി; ജാഗ്രതാ നിര്‍ദേശം

0
19

പാലക്കാട്: മലമ്പുഴ ഡാമിന്‍റെ ഷട്ടര്‍ 150 സെന്‍റീമീറ്ററായി ഉയര്‍ത്തി. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തിയത്. പറച്ചാത്തി, എലിവാല്‍, അകമലവാരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. രാത്രി ഘട്ടം ഘട്ടമായാണ് ഷട്ടര്‍ ഉയര്‍ത്തിയത്.

അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മ‍ഴ തുടരുകയാണ്. ജില്ലാ കലക്ടര്‍ രാത്രി മലമ്പുഴ സന്ദര്‍ശിച്ചു. മുക്കൈ പു‍ഴ, കല്പാത്തി പു‍ഴ, ഭാരതപ്പു‍ഴ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.