കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഇന്ന് ജലന്ധറിലെത്തും. 12-ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുക.
55 ചോദ്യങ്ങളടങ്ങുന്ന ചോദ്യവലിയാണ് ഇതിനായി അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക. സൈബര്‍ വിദഗ്ധര്‍ കൂടി അടങ്ങുന്നതാണ് അന്വേഷണ സംഘം.
ബലാത്സംഗ കേസില്‍ പ്രതിയായ ഫ്രാങ്കോ മുളക്കലിനെ കൂടാതെ രൂപതയിലെ മറ്റ് ചില പുരോഹിതന്മാരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ കൂടി ഇതോടൊപ്പം പോലീസ് പരിശോധിക്കുന്നുണ്ട്.