ചെറുതോണി ബസ് സ്റ്റാന്‍ഡ് തകര്‍ന്നു; ആറടി താഴ്ചയില്‍ വലിയ ഗര്‍ത്തവും രൂപപ്പെട്ടു

0
47


ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നതോടെ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ചെറുതോണി ബസ് സ്റ്റാന്‍ഡ് തകര്‍ന്നു. ബസ് സ്റ്റാന്‍ഡില്‍ ആറടി താഴ്ചയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. അധികമായി പുറത്തേക്കൊഴുക്കുന്ന വെള്ളം ഇപ്പോള്‍ ചെറുതോണിപ്പാലത്തിലൂടെയാണ് കുതിച്ചൊഴുകുന്നത്. അതിനാല്‍ പാലവും അപകടാവസ്ഥയിലായി.

ഇടുക്കി അണക്കെട്ടിലേക്കുള്ള ജലപ്രവാഹം കൂടിയതോടെയാണ് ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നത്. ഇതോടെ വലിയ അളവിലുള്ള വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിട്ടിരുന്നത്. ഉച്ചയോടെ ഇത് മൂന്ന് ലക്ഷം ലിറ്ററാക്കിയാണ് ഉയര്‍ത്തിയത്. ഇതോടെ ചെറുതോണി ടൗണില്‍ വെള്ളം കയറിയിരുന്നു. ഡാം തുറന്നതോടെ ചെറുതോണി ടൌണ്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞിരുന്നു.