കൊച്ചി : മഴക്കെടുതിയില്‍ ദുരിതം പേറുന്നവര്‍ക്ക് സഹായവുമായി മമ്മൂട്ടി രംഗത്ത്. എറണാകുളം ജില്ലയിലെ പറവൂര്‍ തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ നേരിട്ട് എത്തിയാണ് മമ്മൂട്ടി പ്രളയ ബാധിതര്‍ക്ക് സഹായ വാഗ്ദാനം നല്‍കിയത്.
പുത്തന്‍വേലിക്കര തേലത്തുരുത്ത് എന്ന കൊച്ചു ഗ്രാമത്തില്‍ വെള്ളം കേറിയതോടെ വീട് വിട്ടിറങ്ങേണ്ടി വന്നത് മുന്നൂറ്റി അന്‍പത് ഓളം കുടുംബങ്ങളാണ്. തേലത്തുരുത്തിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ അവര്‍ക്കായി ഒരുക്കിയ ക്യാമ്പിലേക്കാണ് മമ്മൂട്ടി എത്തിയത്.
ദുരിതം അനുഭവിക്കുന്നവരെ കരുതാന്‍ എല്ലാവരും ഒറ്റ കെട്ടായി നില്‍ക്കണമെന്ന് മമ്മൂട്ടി പറഞ്ഞു.വേണ്ടപ്പെട്ടവരോട് ആലോചിച്ച ശേഷം സഹായം അടിയന്തരമായി എത്തിക്കുമെന്ന് ഉറപ്പ് നല്ക്കിയിട്ടാണ് മമ്മൂട്ടി മടങ്ങിയത്. ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി എംഎല്‍എ വി ഡി സതീശനും മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു.