ഇടുക്കി : ദുരന്ത ജീവിതം നേരിടുന്ന കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിനായി 13 ദുരിതാശ്വാസ ക്യാമ്ബുകള്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നതായി വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. കട്ടപ്പന ഗവണ്മെന്റ് കോളേജില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഉടുംമ്ബുംചോലയില് 5,00,29600 ,തൊടുപുഴ 4,10000 , ദേവികുളം 2,65,813, പീരുമേട് 72,053 എന്നിങ്ങനെയാണ് 2018-19 സാമ്ബത്തിക വര്‍ഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ചെലവഴിച്ച തുകയായി കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു
കാര്‍ഷിക മേഖല ആകെ നശിച്ചിരിക്കുകയാണ്.ജില്ലാ ഭരണകൂടത്തിന് അടിയന്തരമായി സ്വീകരിക്കാന്‍ കഴിയുന്ന നടപടികളെടുത്തുട്ടുണ്ട്. എന്നാല്‍ അതോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ സാമ്ബത്തിക സഹായം വേണം. റോഡുകള്‍ പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്.
ഇതിന്റെ നിര്‍മാണത്തിന് പ്രത്യേക ഫണ്ട് വകയിരുത്തേണ്ടതുണ്ട്. നഷ്ടപ്പെട്ട വീടുകള്‍ക്ക് പകരം ലൈഫ് പദ്ധതിയില്‍ പെടുത്തി വീടുകള്‍ നിര്‍മിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ക്യാമ്ബുകളിലുള്ളവര്‍ക്ക് നിലവില്‍ നല്കുന്ന ചികിത്സയും ഭക്ഷണവുമെല്ലാം തുടര്‍ന്നും ഉണ്ടാകും. സമഗ്രമായ പാക്കേജ് തന്നെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. അവലോകന യോഗത്തില്‍ നടന്ന ചര്‍ച്ചയുടെ ഗൗരവം കണക്കിലെടുത്ത് വസ്തുതകളെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും ഇടുക്കിക്ക് പരമാവധി സഹായം ലഭിക്കാനും ശ്രമിക്കുമെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.