വിക്രമിന്റെ മകൻ ധ്രുവിന്റെ കാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി; ഒരാള്‍ക്ക് പരുക്ക്‌

0
35

ചെന്നൈ: തമിഴ് നടന്‍ വിക്രമിന്റെ മകൻ ധ്രുവ് സഞ്ചരിച്ച ഓട്ടോയിലിടിച്ച് ഒരാള്‍ക്ക് പരുക്ക്‌. ചെന്നൈയിലെ തേനാംപേട്ടിൽ രാവിലെയാണ് അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാർ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

സിറ്റി പൊലീസ് കമ്മിഷണറുടെ വസതിക്കു സമീപമായിരുന്നു അപകടം. ധ്രുവ് മദ്യപിച്ചിരുന്നതായും അറസ്റ്റ് ചെയ്തതതായും റിപ്പോർട്ടുണ്ട്. അപകടത്തിൽ ഓട്ടോ ഡ്രൈവറുടെ കാലിനു പരുക്കേറ്റു. ഇയാൾ ആശുപത്രിയിലാണ്. സംവിധായകൻ ബാലയുടെ പുതിയ ചിത്രമായ ‘വർമ’യിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്.