ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് ദ​യ​നീ​യ പ​രാ​ജ​യം

0
32

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് ദ​യ​നീ​യ പ​രാ​ജ​യം. ഇ​തോ​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ ഇം​ഗ്ല​ണ്ട് 2-0 ന് ​മു​ന്നി​ലെ​ത്തി. ഇ​ന്നിം​ഗ്സി​നും 159 റ​ൺ​സി​നുമാണ് ഇന്ത്യന്‍ പരാജയം.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 289 റ​ൺ​സി​സിന് പിന്നിലായി ഇ​റ​ങ്ങി​യ ഇ​ന്ത്യ 130 റ​ൺ​സി​നു എ​ല്ലാ​വ​രും പു​റ​ത്താ​യി. സ്കോ​ർ: ഇ​ന്ത്യ-107,130 ഇം​ഗ്ല​ണ്ട്-396/7. നാ​ല് വി​ക്ക​റ്റു വീ​തം വീ​ഴ്ത്തി​യ ജെ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണും സ്റ്റു​വ​ർ​ട്ട് ബോ​ർ​ഡു​മാ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​യെ ത​ക​ർ​ത്ത​ത്. ആ​ൻ​ഡേ​ഴ്സ​ൺ ഓ​പ്പ​ണ​ർ​മാ​രെ തിരിച്ചയച്ചപ്പോള്‍ ബോര്‍ഡ് ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി ഉ​ൾ​പ്പെ​ടെ മ​ധ്യ​നി​ര​യെ ചു​രു​ട്ടി​ക്കെ​ട്ടി.

ആ​ദ്യ ഇ​ന്നിം​ഗ്സി​ലെ ടോ​പ്സ്കോ​റ​റാ​യ ആ​ർ. അ​ശ്വി​ൻ ത​ന്നെ​യാ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും കൂ​ടു​ത​ൽ റ​ൺ​സ് നേ​ടി​യ​ത്. അ​ശ്വി​ൻ 33 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ​നി​ന്നു. അ​ശ്വി​നെ കൂ​ടാ​തെ ഹാ​ർ​ദി​ക് പാ​ണ്ഡ്യ മാ​ത്ര​മാ​ണ് 20 റ​ൺ​സി​ൽ കൂ​ടു​ത​ൽ സ്കോ​ർ ചെ​യ്ത​ത്. ഓ​പ്പ​ണ​ർ മു​ര​ളി വി​ജ​യി ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ പൂജ്യത്തിനു പുറത്തായി. . നേ​ര​ത്തെ ത​ലേ​ന്ന​ത്തെ സ്കോ​റി​നോ​ട് 39 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത ശേ​ഷം ഇം​ഗ്ല​ണ്ട് ഡി​ക്ല​യ​ർ ചെ​യ്തിരുന്നു.