ന്യൂഡൽഹി: ജലന്ധര്‍ ബിഷപ്പിനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ബിഷപ്പ് ഹൗസിലെത്തിയ കേരള പൊലീസ് അന്വേഷണ സംഘത്തിന് അറസ്റ്റ് നടപടിക്രമങ്ങള്‍ക്കായി പഞ്ചാബ് പൊലീസ് വന്‍സന്നാഹമാണ് ഒരുക്കിയത്. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്ന സമയത്ത് ബിഷപ്പ് ഹൗസിന് പുറത്ത് വന്‍ സുരക്ഷാവിന്യാസമൊരുക്കി. ബിഷപ്പ് ഹൗസിന് മുന്‍പിലുള്ള റോഡിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. വാഹന ഗതാഗതം തടഞ്ഞു.
അതേസമയം ബിഷപ്പിനെതിരായ അന്വേഷണത്തിന് എതിരെയുള്ള ഹര്‍ജി തള്ളി. വിശ്വാസികളുടെ സംഘടന നൽകിയ ഹര്‍ജിയാണ് തള്ളിയത്. അന്വേഷണം ശരിയായ ദിശയിലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. കന്യാസ്ത്രീ ഉന്നയിച്ച പരാതിയിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
ജലന്ധർ കത്തോലിക്ക ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ വിശദമാക്കിയിരുന്നു.ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുണ്ടാകുമെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്.