കൊല്ലം: ചാത്തന്നൂര്‍ ഇത്തിക്കര പാലത്തിന് സമീപം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം കെഎസ്ആര്‍ടിസി ഡ്രൈവറുടെ അനാസ്ഥയാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അപകടത്തിന്റെ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് കൊല്ലം ആര്‍ടിഒ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് ഇത്തിക്കര പാലത്തിന് സമീപം കെഎസ്ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസ് ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചത്. അപകടത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ടി.പി.സുഭാഷ് (30), ഡ്രൈവര്‍ കോഴിക്കോട് മലയണ്ണാകുപ്പാറത്തുവീട്ടില് അബ്ദുല്‍ അസീസ്, ലോറി ഡ്രൈവര്‍ ചെങ്കോട്ട പുളിയറ കേശവപുരം കോവില്തെരുവില് വീട്ടില്‍ ഗണേശ് (33) എന്നിവരാണ് മരിച്ചത്.