ജലനിരപ്പ് കുറയുന്നില്ല; ബാണാസുര സാഗര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും, ജാഗ്രതാ നിര്‍ദേശം

0
25

കോഴിക്കോട്: മഴയും നീരൊഴുക്കും തുടരുകയും ജലനിരപ്പില്‍ കുറവില്ലാത്തതിനാലും ബാണാസുര അണക്കെട്ടിലെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. പരിസര പ്രദേശങ്ങളിലുള്ള ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം.

ഇപ്പോള്‍ ഉയര്‍ത്തിയതിന്റെ ഇരട്ടിയില്‍ അധികമായാണ് ഷട്ടറുകള്‍ തുറക്കുക. നിലവില്‍ 90 സെന്റി മീറ്ററുകളാണ് അണക്കെട്ട് ഉയര്‍ത്തിവെച്ചിരിക്കുന്നത്. അത് 150 സെന്റീ മാറ്ററിലേക്ക് ഘട്ടം ഘട്ടമായി ഉയര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

നേരത്തെ മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മൂന്ന് ഷട്ടറുകളാണ് നിലവില്‍ തുറന്നിരിക്കുന്നത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാല്‍ നീരൊഴുക്കില്‍ കുറവില്ലാത്തതിനാലാണ് ജലനിരപ്പ് കുറയാത്തത്.