അനധികൃത കുടിയേറ്റം: യു.എസില്‍ ഇന്ത്യക്കാരടക്കം 100 പേര്‍ പിടിയില്‍

0
20

ന്യൂയോര്‍ക്ക്: അനധികൃതമായി കുടിയേറിയതിന് അമേരിക്കയില്‍ ഇന്ത്യക്കാരടക്കം 100 പേര്‍ പിടിയില്‍. യു.എസ് ബോര്‍ഡര്‍ പട്രോള്‍ ആന്റ് ഇമിഗ്രേഷന്‍ അധികൃതരുടെ പരിശോധനയിലാണ് നടപടി. അഞ്ച് ദിവസമായി നീണ്ടു നില്‍ക്കുന്ന പരിശോധനയിലാണ് ഇത്രയുമധികം പേര്‍ പിടിയിലായത്. അതേസമയം, എത്ര ഇന്ത്യാക്കാരാണ് പിടിയിലായതെന്നത് സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഹോണ്ടുറാസ്, എല്‍ സാല്‍വഡോര്‍, മോക്‌സികോ, ഗ്വാട്ടിമാല, അര്‍ജന്റീന, ക്യൂബ, നൈജീരിയ, ഇന്ത്യ, ചിലി, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായതെന്ന് എമിഗ്രേഷന്‍ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിവരുന്ന തെരച്ചിലിനൊടുവിലാണ് നൂറോളം പേരെ പിടികൂടിയിരിക്കുന്നത്.

അനധികൃതമായി കുടിയേറിയവരെയും നാടു കടത്തപ്പെട്ട ശേഷം വീണ്ടും അനധികൃതമായി കുടിയേറിയവരെയുമാണ് പിടികൂടിയിരിക്കുന്നത്. പിടികൂടിയവര്‍ നിയമനടപടി നേരിടേണ്ടിവരും എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ടെക്‌സസില്‍ നിന്നും കഴിഞ്ഞ ആഴ്ച അനധികൃതമായി കുടിയേറിയ 78 പേരെ പിടികൂടിയിരുന്നു. ഇതിലും ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിരുന്നു.