തൂത്തുക്കുടി വെടിവെയ്പ്പ് കേസ് സി.ബി.ഐക്ക് വിട്ടു; തമിഴ്നാട് സർക്കാരിന് തിരിച്ചടി

0
32

ചെന്നൈ: തൂത്തുക്കുടി വെടിവെയ്പ്പ് കേസ് സി.ബി.ഐക്ക് വിട്ടു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഉത്തരവിട്ടത്. പൊലീസ് വെടിവെപ്പുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ കേസുകളും സിബിഐക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു. സമരവുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത ആറ് പേരെ വിട്ടയക്കാനും നിർദേശം നൽകി.

കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് നേരത്തേതന്നെ പ്രതിപക്ഷ പാർട്ടികൾ ആവശ്യമുന്നയിച്ചിരുന്നു. ഹൈക്കോടതി വിധി തമിഴ്നാട് സർക്കാരിന് തിരിച്ചടിയായി.

തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനിക്കെതിരായി പ്രദേശവാസികൾ നടത്തിയ സമരത്തിനിടെ കഴിഞ്ഞ മെയ് 22ന് നടന്ന പൊലീസ് വെടിവെയ്പ്പ് 13 പേരാണ് കൊല്ലപ്പെട്ടത്. നിലവിൽ സംസ്ഥാന സർക്കാർ നിയമിച്ച ജസ്റ്റിസ് അരുണ ജഗദീശൻ കമ്മിഷനും സിബിസിഐഡിയും അന്വേഷണം നടത്തുന്നുണ്ട്.