പ്രളയക്കെടുതി: ഓണാഘോഷം ഒഴിവാക്കി; എല്ലാവരുടെയും സഹായം അഭ്യര്‍ഥിച്ച്‌ മുഖ്യമന്ത്രി

0
39

തിരുവനന്തപുരം: മഴക്കെടുതി മൂലം സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ ആളുകള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം പൂര്‍ണമായി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നിരവധിയാളുകള്‍ ദുരിതത്തില്‍പെട്ട് നില്‍ക്കുമ്പോള്‍ ആഘോഷം നടത്തുന്നതില്‍ അര്‍ഥമില്ല. ഒരുവശത്ത് സഹായത്തിന് നമ്മള്‍ പണം സ്വീകരിക്കുമ്പോള്‍ ആഘോഷം നടത്തുന്നതും അര്‍ഥശൂന്യമാണെന്നും ഓണാഘോഷത്തിന്‍റെ ഫണ്ട് കൂടി വിവിധ വകുപ്പുകള്‍ ദുരിതാശ്വാസത്തിന് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.