രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

0
37

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. രാവിലെ വ്യാപാരം ആരംഭിച്ചത് ഡോളറിനെതിരെ 70 രൂപ 8 പൈസ നിരക്കില്‍. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് രൂപയുടെ ഇടിവിന് കാരണമായത്. 2013 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ മൂല്യം ഇടിവാണ് രൂപയ്ക്ക് സംഭവിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരം മുതല്‍ ഡോളറുമായുള്ള മൂല്യത്തില്‍ ഇടിവ് ഇന്ന് രാവിലെയും തുടര്‍ന്നു. ഡോളറിനെതിരെ 70രൂപ 8 പൈസയായാണ് വ്യാപാരം ആരംഭിച്ചത്.

എന്നാല്‍ പിന്നീട് ഈ ഇടിവില്‍ നേരിയ മാറ്റമുണ്ടായി.അന്താരാഷ്ട്ര സാഹചര്യങ്ങളാണ് രൂപയുടെ മൂല്യമിടിവിന് കാരണമാക്കിയത്. തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യമിടിഞ്ഞതും,ഡോളര്‍ ശക്തമായി നില്‍ക്കുന്നതും,എണ്ണവില ഉയര്‍ന്നു നില്‍ക്കുന്നതുമാണ് ഇടിവിന്റെ പ്രധാനകാരണങ്ങളായി വിലയിരുത്തുന്നത്.

ഈ വര്‍ഷം മാത്രം 7 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ നേട്ടമാക്കിയിരിക്കുകയാണ്. ഇന്നലെമുതല്‍ പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നത് വര്‍ദ്ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.