എങ്ങനെയാണ് പാര്‍ട്ടിക്ക് അശുതോഷിന്റെ രാജി സ്വീകരിക്കാന്‍ ആകുകയെന്ന് കെജ്‌രിവാള്‍

0
35

ന്യൂ​ഡ​ല്‍​ഹി: ആം ​ആ​ദ്മി നേ​താ​വ് അ​ശു​തോ​ഷി​ന്‍റെ രാ​ജി അം​ഗീ​ക​രി​ക്കാ​തെ അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ഈ ​ജ​ന്മം രാ​ജി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യും പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ കേ​ജ​രി​വാ​ള്‍ ട്വീ​റ്റ് ചെ​യ്തു. നി​ങ്ങ​ളു​ടെ രാ​ജി ഞ​ങ്ങ​ള്‍​ക്ക് എ​ങ്ങ​നെ​യാ​ണ് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ക? ഈ ​ജ​ന്മ​ത്തി​ല്‍ ഇ​ത് സാ​ധ്യ​മ​ല്ല- കേ​ജ​രി​വാ​ള്‍ ട്വീ​റ്റ് ചെ​യ്തു. സാ​ര്‍, നി​ങ്ങ​ളെ ഞ​ങ്ങ​ളെ​ല്ലാം വ​ള​രെ അ​ധി​കം സ്നേ​ഹി​ക്കു​ന്നു- കേ​ജ​രി​വാ​ള്‍ ര​ണ്ടാ​മ​ത്തെ ട്വീ​റ്റി​ല്‍ പ​റ​ഞ്ഞു.

തീ​രു​മാ​ന​ത്തി​ല്‍ ദുഃ​ഖ​മു​ണ്ടെ​ന്നും വി​ഷ​യ​ത്തി​ല്‍ അ​ശു​തോ​ഷു​മാ​യി ച​ര്‍​ച്ച​ന​ട​ത്തു​മെ​ന്നും നേ​ര​ത്തെ മു​തി​ര്‍​ന്ന നേ​താ​വ് ഗോ​പാ​ല്‍ റാ​യി പ​റ​ഞ്ഞി​രു​ന്നു. രാ​ജി പി​ന്‍​വ​ലി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ല്‍ സ​മ്മ​ര്‍​ദം ച​ലു​ത്തു​മെ​ന്ന് സ​ഞ്ജ‍​യ് സിം​ഗും പ്ര​തി​ക​രി​ച്ചു.