കനത്ത മഴ: മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് ഒരാള്‍ മരിച്ചു

0
27

ഇടുക്കി: മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് ഒരാള്‍ മരിച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​ദ​ന​നാ​ണ് മ​രി​ച്ച​ത്. ലോഡ്ജില്‍ കുടുങ്ങിയ മറ്റ് ഏഴ് പേരെ രക്ഷപ്പെടുത്തി. പോസ്റ്റ് ഓഫീസിന് സമീപത്തെ ശരവണ ഇന്‍ എന്ന ലോഡ്ജാണ് തകര്‍ന്നത്. സമീപത്തെ വീടിനും കേടുപാടുകള്‍ സംഭവിച്ചു.

കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് നാലു പേര്‍ മരിച്ചു. കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് പൂച്ചാലില്‍ കല്ലാടിപ്പാറയില്‍ അസീസ്, ഭാര്യ സുനീറ എന്നിവരാണ് മരിച്ചത്. ഇവരുടെ ആറു വയസ്സുള്ള കുട്ടി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. തിരച്ചിൽ തുടരുന്നു.

ഇവരുടെ മറ്റ് രണ്ട് മക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടു മുറിയുള്ള വീടാണ് ഇവരുടേത്. മുനീറയും അസീസും ചെറിയ കുട്ടിയും ഒരു മുറിയിലും മറ്റ് രണ്ട് കുട്ടികള്‍ അടുത്ത മുറിയിലുമാണ് ഉറങ്ങിയിരുന്നത്. അസീസും മുനീറയും ചെറിയ കുട്ടിയും ഉറങ്ങിയിരുന്ന മുറിക്ക് മുകളിലേക്ക് രാത്രിയില്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.