കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി

0
30

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആംഗന്‍വാടികള്‍ക്കും വ്യാഴാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിലെയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

കൂടാതെ ഐ.ടി.ഐകളില്‍ നടന്നുവരുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റി വച്ചിട്ടുണ്ട്. ആഗസ്റ്റ് 16, 17, 18 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ ആണ് മാറ്റിവച്ചത്.