പ്രളയക്കെടുതി: ദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ സഹായമെത്തിക്കുമെന്ന് മന്ത്രി മണി

0
20

ഇടുക്കി: പ്രളയക്കെടുതിയില്‍ ദുരുതമനുഭവിക്കുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ സഹായമെത്തിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ഇടുക്കിയിലെ സ്ഥിഗതികള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ ജലസംഭരണികളെല്ലാം തുറന്നുവിടേണ്ട അസാധാരണ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സാധ്യമായ എല്ലാം മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും എല്ലാ സഹായവും സര്‍ക്കാര്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തില്‍ വൈദ്യുതി ബോര്‍ഡിന് കനത്ത നഷ്ടമുണ്ടായിട്ടുണ്ട്. മലപ്പുറത്തെ ഒരു പവര്‍ ഹൗസ് തന്നെ ഒളിച്ചുപോകുന്ന സ്ഥിതിയുണ്ടായി. നഷ്ടം പിന്നീട് തിട്ടപ്പെടുത്തുമെന്നും നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് ഉൗന്നല്‍ നല്‍കുന്നതെന്നും മന്ത്രി മണി പറഞ്ഞു