വെള്ളക്കെട്ട്‌; തിരുവനന്തപുരം -നാഗർകോവിൽ പാതയിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു

0
33

തിരുവനന്തപുരം:റെയിൽവേ ലൈനിൽ വെള്ളം കയറിയതിനാല്‍ തിരുവനന്തപുരം- നാഗർകോവിൽ പാതയിൽ താത്കാലികമായി ട്രെയിൻ ഗതാഗതം നിർത്തിവച്ചു. ഇരണിയില്‍ കുഴിത്തുറ ഭാഗത്ത് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണത് മാറ്റാന്‍ അഗ്നിശമനസേനയും റെയില്‍വേ പോലീസും ശ്രമം തുടങ്ങിയിട്ടുണ്ട്. ദീര്‍ഘദൂര ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്. പല ട്രെയിനിന്‍റെയും സമയക്രമത്തിലും റെയില്‍വേ മാറ്റം വരുത്തുമെന്ന് സൂചനയുണ്ട്.