സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു

0
36

തിരുവനന്തപുരം: സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയമായി കാലവര്‍ഷം മാറുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും ഒന്നാം പാദ വാര്‍ഷികപരീക്ഷകളും മാറ്റിവച്ചത്. 1 മുതല്‍ 10 വരെ ഉള്ള ക്ലാസുകളില്‍ഈ മാസം 31 നു തുടങ്ങാനിരുന്ന ഒന്നാം പാദ വാര്‍ഷിക പരീക്ഷകളാണ് മാറ്റിവച്ചിട്ടുള്ളതെന്നാണ്പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചത്.

നിര്‍ത്താതെ പെയ്യുന്ന പേമാരിയും, സ്കൂളുകളില്‍ മിക്കതും ദുരിതാശ്വാസ ക്യാമ്ബ് ആയി പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്താണ് തീരുമാനമെന്നുംപൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. വി. മോഹന്‍കുമാര്‍, ഐ. എ. എസ് വ്യക്തമാക്കി.പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് വിശദമാക്കിയിട്ടുണ്ട്.