തിരുവനന്തപുരം: കനത്തമഴയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കേരളത്തില്‍ നാശം വിതയ്ക്കുമ്പോള് സ്വാര്ത്ഥനീക്കവുമായി തമിഴ്നാട്. മുല്ലപ്പെരിയാറില്‍ അതിവേഗം ജലനിരപ്പ് ഉയരുമ്പോള്‍ വെള്ളം തുറന്നുവിടാന്‍ തമിഴ്നാട് വിസമ്മതിക്കുകയാണ്. സുപ്രീംകോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ ജലനിരപ്പ് 142 അടിയില്‍ എത്തിക്കാനാണ് തമിഴ്നാട് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇതിനായി അണക്കെട്ടില്‍ നിന്നും വെള്ളം തുറന്നുവിടുന്നത് തമിഴ്നാട് നിര്‍ത്തിവച്ചു.
1,393 ക്യുമെക്സ് വെള്ളമാണ് മുല്ലപ്പെരിയാറിലേക്ക് സെക്കന്‍ഡില്‍ ഒഴുകിയെത്തുന്നത്. എന്നാല്‍ തുറന്നുവിടുന്നത് താമമാത്ര വെള്ളം മാത്രമാണ്. ഇത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. തമിഴ്നാട് വെള്ളം ഒഴുക്കിക്കൊണ്ടുപോയിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
ജലനിരപ്പ് ഉയർന്നതിനേത്തുടർന്ന് ഇന്ന് പുലര്‍ച്ചെയാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നത്. അണക്കെട്ടിന് ആകെയുള്ള 13 സ്പിൽവേ ഷട്ടറുകളിൽ 11 എണ്ണവും തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. 11 ഷട്ടറുകളും ഒരടി വീതമാണ് ഉയർത്തിയിരിക്കുന്നത്. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം വണ്ടിപ്പെരിയാർ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. ഇടുക്കിയിൽ ഇതിനോടകം തന്നെ ജലനിരപ്പ് 2,398 അടി കവിഞ്ഞു