ആലുവ, പട്ടാമ്പി വഴികളില്‍ ട്രെയിന്‍ ഗതാഗതം സ്‌തംഭിച്ചു; മെട്രോ സര്‍വീസ്‌ നിര്‍ത്തിവെച്ചു

0
51

കൊച്ചി: പെരിയാര്‍ കവിഞ്ഞൊഴുകി റെയില്‍പാതയില്‍ വെള്ളം കയറിയോടെ ആലുവ വഴിയുള്ള ട്രെയില്‍ ഗതാഗതം സ്‌തംഭിച്ചു. ആലുവ – അങ്കമാലി പാതയില്‍ പലയിടത്തും വെള്ളം കയറിയിരിക്കയാണ്‌. പല ട്രെയിനുകളും റദ്ദാക്കി.

ഭാരതപ്പുഴ നിറഞ്ഞ് കവിഞ്ഞതിനാല്‍ മലബാറിലേക്കുള്ള ട്രയിന്‍ ഗതാഗതം നിലച്ചു. പേരശന്നൂര്‍ മുതല്‍ പട്ടാമ്ബി വരെ റെയില്‍പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതോടെ ട്രയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. തിരുവനന്തപുരം ജനശതാബ്ദി തിരൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു’ മലബാറില്‍ നിന്നും തൃശ്ശൂര്‍ ഭാഗത്തേക്കുള്ള വിവിധ ട്രയിനുകള്‍ താല്‍കാലികമായി റദ്ദാക്കി.

കനത്തമഴയില്‍ മുട്ടം യാര്‍ഡില്‍ വെള്ളം കയറിയതോടെ കൊച്ചിയില്‍ മെട്രോ സര്‍വീസ്‌ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു .