കേരളം നേരിടുന്നത് സമാനതകളില്ലാത്ത ദുരന്തമെന്ന്‌ രാഹുല്‍; മോദിയോട് സഹായം അഭ്യര്‍ത്ഥിച്ചു

0
36

ന്യൂഡല്‍ഹി: മഹാപ്രളയം ദുരിതത്തിലായ്‌ത്തിയ കേരളം നേരിടുന്നത് സമാനതകളില്ലാത്ത ദുരന്തമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സെെന്യത്തെ വിന്യസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം, ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ സെെന്യത്തിന്റെ രക്ഷാദൗത്യം കൂടുതല്‍ മേഖലകളിലേയ്‌ക്ക് വ്യാപിപ്പിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം നല്‍കി.

30 പേരുടെ മിലിറ്ററി എന്‍ജിനീയറിംഗ് ടാസ്ക് ഫോഴ്സ് കോഴിക്കോട്ടെത്തി. പൂനെയില്‍നിന്നും ഭോപ്പാലില്‍നിന്നും 50 പേരടങ്ങുന്ന രണ്ടു ഗ്രൂപ്പ് സംഘവും ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തും.