നാളത്തെ പിഎസ്‌സി പരീക്ഷകള്‍ മാറ്റില്ലെന്ന് അധികൃതര്‍

0
42

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ നടത്താനിരിക്കുന്ന പിഎസ്‌സിയുടെ പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷകള്‍ക്കോ അഭിമുഖങ്ങള്‍ക്കോ മാറ്റമില്ലെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു.

അതേസമയം, സ്‌കൂളുകളില്‍ മിക്കതും ദുരിതാശ്വാസ ക്യാമ്ബ് ആയി പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്തു ആഗസ്റ്റ് 31 ന് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാര്‍ഷിക പരീക്ഷ മാറ്റിവയ്ക്കുന്നതാ യി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നാലെ അറിയിക്കും. 31 ന് ആരംഭിക്കേണ്ട ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പാദവാര്‍ഷിക പരീക്ഷയും മാറ്റി വച്ചിട്ടുണ്ട്.