മുല്ലപ്പെരിയാര്‍: ജലനിരപ്പ് 142 അടി പിന്നിട്ടു; ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു

0
33

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി ശേഷിയും പിന്നിട്ട് ഉയരുകയാണ്. നിലവിൽ 142.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കൻഡിൽ 26,000 ഘനയടി വെള്ളമാണ് പുറത്തേക്കു വിടുന്നത്. മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ ജലം പുറത്തേക്കു വിടുന്നതിനാൽ ഇടുക്കിയിലെ ജലനിരപ്പും ഉയരുകയാണ്. സെക്കൻഡിൽ 15,00,000 ലീറ്റർ വെള്ളമാണ് പുറത്തേക്കുവിടുന്നത്. 2401.2 അടിയാണ് നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി ശേഷി.

മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ ജലം പുറത്തേക്കു വിടുന്നതിനാല്‍ ഇടുക്കിയിലെ ജലനിരപ്പും ഉയരുകയാണ്. 2401.24 അടിയാണ് ഇപ്പോഴത്തെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 15,00,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്കുവിടുന്നത്. 2403 അടിയാണ് പരമാവധി ശേഷി. ഇടുക്കിയില്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നിരിക്കുകയാണ്.

സംസ്ഥാനത്തെ ഒട്ടുമിക്ക അണക്കെട്ടുകളെല്ലാം തുറന്നിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ നദികളും പുഴകളുമെല്ലാം നിറഞ്ഞ് കവിഞ്ഞ്  ഒഴുകുകയാണ്. നേരത്തെ ഷട്ടറുകള്‍ ഉയര്‍ത്തിയ പേപ്പാറ ഡാമില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 108.99 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 110.5 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഇന്നലത്തേതില്‍ നിന്നു കുറഞ്ഞു. ഇന്നലെ 84.45 മീറ്ററായിരുന്ന ജലനിരപ്പ് ഇന്ന് രാവിലെ 83.95 ആയി താഴ്ന്നു. 84.75 മീറ്ററാണു പരമാവധി സംഭരണ ശേഷി.