മുല്ലപ്പെരിയാര്‍: വ്യാജവാര്‍ത്തകളില്‍ പരിഭ്രാന്തരാകരുതെന്ന് അധികൃതര്‍; സ്ഥിതി നിയന്ത്രണ വിധേയം

0
47

ഇടുക്കി: മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പരിഭ്രാന്തരാകരുതെന്ന് അധികൃതര്‍. മുല്ലപ്പെരിയാറിലെ സ്ഥിതി നിയന്ത്രണ വിധേയമാണ്. രണ്ടു സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥര്‍ അണക്കെട്ടിലെ ജലനിരപ്പ് അവലോകനം ചെയ്യുന്നുണ്ട്.

അണക്കെട്ടിന് താഴെയുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടം സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

മുല്ലപ്പെരിയാറിലെ സ്ഥിതി സംബന്ധിച്ച് നാളെ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. രാവിലെ റിപ്പോര്‍ട്ട് നല്‍കണം. നാഷനൽ ക്രൈസിസ് മാനേജ്മെന്റ് സമിതി, മുല്ലപ്പെരിയാർ സമിതി, രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ എന്നിവർ യോഗം ചേർന്നുവേണം റിപ്പോർട്ട് സമർപ്പിക്കാൻ. ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം ഈ യോഗം പരിഗണിക്കണം. എന്തു തീരുമാനം എടുത്താലും ഉടൻ നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് കേസ് വീണ്ടും പരിഗണിക്കും.