റണ്‍വേയില്‍ വെള്ളം നിറയുന്നു, വിമാനം ഇറക്കാനാകുന്നില്ല; നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച തുറന്നേക്കില്ല

0
30

കൊച്ചി: കനത്ത മഴയില്‍ റണ്‍വേയില്‍ വെള്ളം നിറയുന്നതിനാല്‍
നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച തുറക്കാന്‍ കഴിയില്ലെന്ന് സിയാല്‍ അധികൃതര്‍.

പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ആലുവയിലും പരിസര പ്രദേശങ്ങളും മുങ്ങിയ നിലയിലുമാണ്. കനത്ത മഴ തുടരുന്നതുകൊണ്ടും പ്രദേശമാകെ വെള്ളത്തിൽ മുങ്ങിയിരിക്കുന്നതു കൊണ്ടും വെള്ളം പമ്പു ചെയ്തു കളയാനും കഴിയില്ല.

ശനി വരെ നാലു ദിവസം വിമാനത്താവളം അടച്ചിടാനാണു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ തുറക്കുന്നത് അതിലും വൈകുമെന്നാണു കരുതുന്നത്.