പ്രളയം: കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​രെ ഇ​ന്നു ത​ന്നെ ര​ക്ഷ​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി; കൂ​ടു​ത​ല്‍ ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌

0
22

തി​രു​വ​ന​ന്ത​പു​രം: പ്രളയക്കെടുതിയില്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​രെ ഇ​ന്നു ത​ന്നെ ര​ക്ഷ​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​രു​ടെ ക​ണ​ക്കു​ക​ള്‍ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. ഇ​ന്നു​ത​ന്നെ മു​ഴു​വ​ന്‍ പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്താ​നാ​ണ് സൈ​ന്യ​വും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രും ശ്ര​മി​ച്ചു​വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി കൂ​ടു​ത​ല്‍ ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ടു​ണ്ട്. കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ല സീ​ത​രാ​മ​നു​മാ​യും ഇ​ന്ന് രാ​വി​ലെ​യും ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കൂ​ടു​ത​ല്‍ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു​രി​ത മേ​ഖ​ല​യി​ലേ​ക്ക് ഇ​ന്ന് രാ​വി​ലെ ത​ന്നെ കൂ​ടു​ത​ല്‍ ഹെ​ലി​കോ​പ്റ്റ​റു​ക​ളും ബോ​ട്ടു​ക​ളും എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ന്‍​പ​ത് ദി​വ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് 164 പേ​ര്‍​ക്കാ​ണ് ജീ​വ​ഹാ​നി സം​ഭ​വി​ച്ച​ത്. 1,568 ക്യാമ്പുകളിലായി 2,23,000 പേ​ര്‍ ക​ഴി​യു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, ചെ​ങ്ങ​ന്നൂ​ര്‍, ചാ​ല​ക്കു​ടി, ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ല്‍ ഭ​ക്ഷ​ണ​ത്തി​നും കു​ടി​വെ​ള്ള​ത്തി​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദു​രി​ത മേ​ഖ​ല​യി​ലെ വി​വ​ര​ങ്ങ​ള്‍ ഓ​രോ മ​ണി​ക്കൂ​റി​ലും ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഓ​രോ നാ​ല് മ​ണി​ക്കൂ​റി​ലും വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നാ​ണ് റി​പ്പോ​ര്‍​ട്ട് തേ​ടി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​ങ്ങ​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. ഒ​ഴി​ഞ്ഞു പോ​കാ​ന്‍ അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ അ​ത് അ​നു​സ​രി​ക്ക​ണ​മെ​ന്നും കൂ​ടു​ത​ല്‍ ദു​രി​തം ഒ​ഴി​വാ​ക്കാ​നാ​ണ് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.