രക്ഷക്ക് ആരും വന്നില്ല, ഒരു കുടുംബത്തിലെ മൂന്നു പേര്‍ ചെങ്ങന്നൂരില്‍ മരിച്ചു

0
38

ചെങ്ങന്നൂര്‍: രണ്ട് ദിവസം വൈകി രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ പിടഞ്ഞു മരിച്ചത് ഒരു കുടുംബത്തിലെ മൂന്നു പേര്‍. അമ്മയും രണ്ടു മക്കളും മരണപ്പെട്ട വിവരം രാജന്‍ ഡാനിയേല്‍ കല്ലിശ്ശേരി എന്ന അയല്‍വാസിയാണ് അറിയിച്ചത്. നേവിയുടെ ബോട്ടായിരുന്നു രക്ഷക്ക് എത്തിയത്. ഈ സമയം മരിച്ച നിലയില്‍ മൂന്നു പേരെയും കാണപ്പെടുകയായിരുന്നു.

മൃതദേഹം പിന്നീട് നാവികര്‍ ബോട്ടിലൂടെ കരക്കെത്തിച്ചു. സമാനമായ രീതിയില്‍ രക്ഷപ്പെടാനാവാതെ നിരവധി പേര്‍ മരണപ്പെട്ടിട്ടുണ്ടോ എന്ന ആശങ്ക ഇതോടെ വ്യാപകമായിട്ടുണ്ട്. അനവധി വളര്‍ത്തു മൃഗങ്ങളും മരണപ്പെട്ടിട്ടുണ്ട്. വലിയ തോതില്‍ പകര്‍ച്ചാവ്യാധി പടരുമോ എന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്.

ദ്രുതഗതിയിലാണ് പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, വയനാട് ജില്ലകളില്‍ പുരോഗമിക്കുന്നത്. അതേ സമയം കൂടുതല്‍ കേന്ദ്രസേനയും ഹെലികോപ്റ്ററുകളും ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാല്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്