രക്ഷാപ്രവര്‍ത്തനത്തിന് ഹൗസ് ബോട്ടുകള്‍ പിടിച്ചെടുക്കുമെന്ന് കളക്ടര്‍; വിട്ടുതന്നില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും

0
26

ആലപ്പുഴ: പ്രളയ ബാധിത പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തിന് ഹൗസ് ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും പിടിച്ചെടുക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍. ബോട്ടുകള്‍ വിട്ടുതന്നില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ചെങ്ങന്നൂര്‍ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കൊല്ലത്തു നിന്ന് 80 ബോട്ടുകള്‍ എത്തിയെന്നും കലക്ടര്‍ വ്യക്തമാക്കി. വെള്ളം കയറിയ ദുരിതാശ്വാസ ക്യാമ്പുകളില്‍
നിന്ന് എത്രയും വേഗം ജനങ്ങളെ മറ്റു സുരക്ഷിത താവളങ്ങളിലേക്ക് മാറ്റുമെന്നും കളക്ടര്‍ വ്യക്തമാക്കി.