ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ നിന്നും പുറത്തേക്ക് വിടുന്ന ജലത്തിന്റെ അളവ് കുറച്ചു

0
27

കൊച്ചി: ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ നിന്നും പുറത്തേക്ക് ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് കുറച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ്. ഇടുക്കിയില്‍ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് രാവിലെ ഏഴ് മണിക്ക് 1000 ക്യുമെക്‌സ് ആയി കറച്ചു. നിലവില്‍ 1500 ക്യുമെക്‌സ് വെള്ളമായിരുന്നു ഒഴുക്കിവിട്ടത്.

ഇടമലയാറില്‍ നിന്നുള്ളത് 1400 ക്യുമെക്‌സില്‍ നിന്നും 400 ഉം ആയും കുറച്ചിട്ടുണ്ട്. ഇതോടെ പെരിയാറിലെ ജലനിരപ്പ് ഉച്ചയോടെ കുറയുമെന്നാണ് പ്രതീക്ഷ. സമാനമായി ബാണാസുര സാഗറിലേത് 255 ല്‍ നിന്നും 55 ആയി കുറച്ചു. ആനത്തോടിലേത് 680 ല്‍ നിന്നും 281 ആയും കുറച്ചിട്ടുണ്ട്