എങ്ങോട്ട് പോകണമെന്നറിയാതെ സേന, രക്ഷാപ്രവര്‍ത്തന ഏകോപനത്തില്‍ വീണ്ടും വീഴ്ച

0
33

പത്തനംതിട്ട: രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഏകോപനത്തില്‍ വീഴ്ച തുടരുന്നു. അടൂരിലെത്തിയ ദുരന്ത നിവാരണ സേനക്ക് ഇതുവരെ നിർദ്ദേശം ലഭിച്ചില്ല. 150 അംഗ സേന അടൂരിലെത്തി കാത്തുനിൽക്കുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളത്. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് കാത്തിരിക്കുകയാണ് ഇവർ. നാലു കെഎസ്ആര്‍ടിസി ബസുകളിലായാണ് ഇവര്‍ കാത്തിരിക്കുന്നത്.

എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനത്തില്‍ വീഴ്ചയില്ലെന്ന് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ പറഞ്ഞു. നേരത്തെ തന്നെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എംഎല്‍എ തന്നെ ആരോപണവുമായി രംഗത്ത് വന്നിരുന്നു.

ഇന്നലെ വൈകീട്ടോടെ ഒറ്റപ്പെട്ട മേഖലകളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനാകുമെന്ന സർക്കാർ കണക്കുകൂട്ടൽ നേരത്തെ പാളി. സൈന്യത്തിന്‍റെ ഭാഗത്തുനിന്നുള്ള കൂടുതൽ സഹായത്തിന്‍റെ കാര്യത്തിലും മെല്ലെപ്പോക്ക് തുടരുകയാണെന്നാരോപണം.