പറവൂരില്‍ പളളിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണു; ആറു മരണം

0
45

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് വടക്കന്‍പറവൂരിലെ പള്ളിയില്‍ അഭയം തേടിയ ആറ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. സ്ഥലം എം.എല്‍.എ വി.ഡി.സതീശനാണ് ഇക്കാര്യംഅറിയിച്ചത്. നോര്‍ത്ത് കുത്തിയത്തോട് പള്ളിയില്‍ അഭയം തേടിയവരാണ് മരിച്ചത്. മഴയെ തുടര്‍ന്ന് പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞപ്പോള്‍ അതിനടിയില്‍ ഇവര്‍ പെട്ടുപോകുകയായിരുന്നു.

പറവൂര്‍ മേഖലയില്‍ ഏതാണ്ട് 7000 പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും സതീശന്‍ പറഞ്ഞു. അവരെ രക്ഷിക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചിട്ടും ഒരു ഫലവും ഉണ്ടായില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.