പ്രളയബാധിത മേഖലകളില്‍ കുടിവെള്ളവുമായി റെയില്‍വേ; എത്തിക്കുന്നത്‌ 6.8 ലക്ഷം ലിറ്റര്‍ വെള്ളം

0
27

കൊച്ചി: സംസ്ഥാനത്തെ പ്രളയബാധിത മേഖലകളില്‍ ദക്ഷിണ റെയില്‍വേ കുടിവെള്ളമെത്തിക്കും. ഏഴ് ബിആര്‍എന്‍ വാഗണുകളുള്ള ഗുഡ്‌സ് ട്രെയിനിലാണ് കുടിവെള്ളമെത്തിക്കുന്നത്. തമിഴ്‌നാട്ടിലെ ഈ റോഡില്‍നിന്ന് കുടിവെള്ളവുമായി വൈകിട്ട് നാലുമണിക്കാണ് ഗുഡ്‌സ് ട്രെയിന്‍ കേരളത്തിലേക്ക് തിരിച്ചത്.

തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളില്‍നിന്ന് എത്തിച്ച കുടിവെള്ളം ഈറോഡില്‍നിന്ന് ദിണ്ടിഗല്‍, മധുര, തിരുനെല്‍വേലി വഴിയാണ് എത്തിക്കുന്നത്.
കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഒരു ലക്ഷം കുടിവെള്ളക്കുപ്പികള്‍ പാറശാല പ്ലാന്റില്‍നിന്നും ദക്ഷിണ റെയില്‍വേ തിരുവനന്തപുരത്ത് എത്തിക്കും. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം എക്സ്പ്രസ് എന്നിവയിലായി ഒന്നരലക്ഷം കുടിവെള്ളക്കുപ്പികളും റെയില്‍വേ അയച്ചിട്ടുണ്ട്.

ചെന്നൈയില്‍നിന്ന് എത്തിച്ച സിന്റാക്‌സ് ടാങ്കുകളിലാണ് കുടിവെള്ളം കൊണ്ടുവരുന്നത്. 2.8 ലക്ഷം ലിറ്റര്‍ ജലമാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. കേരള സര്‍ക്കാര്‍ മുഖേനയാണ് റെയില്‍വേ പ്രളയബാധിതമേഖലകളില്‍ ജലം വിതരണം ചെയ്യുന്നത്.