ആലപ്പുഴ: ആലപ്പുഴയില്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കുന്നതിന് ദിവസങ്ങളായി നടന്നു വരുന്ന ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതായി കളക്ടര്‍ അറിയിച്ചു.
ഇന്നും നാളേയുമായി എല്ലാവരേയും സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കാന്‍ കഴിയുമെന്നും, ഇപ്പോള്‍ തന്നെ അപകട മേഖലയില്‍ നിന്നും 90% പേരേയും ക്യാമ്പുകളില്‍ എത്തിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
കുട്ടനാട് ഒഴിപ്പികല്‍ 95% പൂര്‍ത്തിയായി പാണ്ടനാട് 97% പേരേയും സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റി. ജില്ലയില്‍ 254000 പേര് ക്യാമ്പുകളില്‍
ണ്ട്. 935 ക്യാമ്പുകള്‍ ആണ് വിവിധ കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. 65000 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ കഴിയുന്നു. ഇവര്‍ക്ക് എല്ലാം ഭക്ഷണവും വസ്ത്രവും എത്തിക്കുന്നുണ്ട്, കളക്ടര്‍ വ്യക്തമാക്കി.