ഒന്നാം ദിനം ഇംഗ്ലീഷ് ബൗളിംഗ് നിരയെ പിടിച്ചു നിര്‍ത്തി ഇന്ത്യ

0
35

നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്രിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിനമായ ഇന്നലെ സ്റ്റമ്ബെടുക്കുമ്ബോള്‍ ഇന്ത്യ 6 വിക്കറ്റിന് 307 എന്ന നിലിയിലാണ്.
അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ വിരാട് കൊഹ്‌ലിയും (97) ഉപനായകന്‍ അജിങ്ക്യ രഹാനെയുമാണ് ( 81) ഇടയ്ക്കേറ്റ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. ധവാന്‍ (35), രാഹുല്‍ (23), പുജാര (14) എന്നിവരുടെ വിക്കറ്റുകള്‍ അടുത്തടുത്ത് ക്രിസ് വോക്‌സ് വീഴ്‌ത്തിയത് ഇന്ത്യയെ പ്രതിസന്ധിയിലാക്കിയിരുന്നു . 60 റണ്‍സില്‍ ആദ്യ വിക്കറ്ര് നഷ്ടമായ ഇന്ത്യ 80/3 എന്ന നിലിയില്‍ പതറുമ്ബോള്‍ ക്രീസില്‍ ഒന്നിച്ച കൊഹ്‌ലിയും രഹാനെയും ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്രുകയായിരുന്നു.

ഇന്ത്യന്‍ സ്കോര്‍ 241 ല്‍ വച്ച്‌ രഹാനെയെ കുക്കിന്റെ കൈയില്‍ എത്തിച്ച്‌ ബ്രോഡാണ് കൂട്ടുകെട്ട് തര്‍ത്തത്. സെഞ്ച്വറിക്ക് 3 റണ്‍സ് അകലെ വച്ച്‌ കൊഹ്‌ലിയെ റഷീദ് സ്റ്രോക്സിന്റെ കൈയില്‍ എത്തിച്ചു. ഹാര്‍ദ്ദിക് പാണ്ഡ്യയെ ആന്‍ഡേഴ്സണിന്റെ പന്തില്‍ ബട്ട്ലര്‍ പിടികൂടി. അരങ്ങേറ്രക്കാരന്റെ പതര്‍ച്ചയില്ലാതെ 32 പന്തില്‍ 22 റണ്‍സുമായി ബാറ്റ് ചെയ്യുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് സ്റ്റമ്ബെടുക്കുമ്ബോള്‍ ക്രീസിലുണ്ട്.നേരിട്ട രണ്ടാം പന്തില്‍ തന്നെ റഷീദിനെ സിക്സടിച്ചാണ് പന്ത് ഇന്നിംഗ്സ് തുറന്നത്.