കേ​ര​ള​ത്തി​നു രാജസ്ഥാന്റെ കൈത്താങ്ങ്; 10 കോടിയും ഭ​ക്ഷ​ണ​വും മ​രു​ന്നും

0
19

ജ​യ്പൂ​ർ: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ മു​ങ്ങി​യ കേ​ര​ള​ത്തി​നു രാജസ്ഥാന്റെ കൈത്താങ്ങ്‌. രാ​ജ​സ്ഥാ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജെ 10 കോ​ടി രൂ​പ നല്‍കും. സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നൊ​പ്പം ത​ന്നെ ഭ​ക്ഷ​ണ​വും മ​രു​ന്നും രാ​ജ​സ്ഥാ​ൻ ന​ൽ​കും.

കേ​ര​ള​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ അ​ത്യാ​ധു​നി​ക യ​ന്ത്ര​ങ്ങ​ളോ​ടെ രാ​ജ​സ്ഥാ​ൻ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ സം​ഘ​ത്തെ അ​യ​ച്ച​താ​യി എ​സ്ഡി​ആ​ർ​എ​ഫ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബി.​ഐ.​സോ​നി അ​റി​യി​ച്ചു. പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ 27 അം​ഗ സം​ഘ​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ച്ചു. 12 ബോ​ട്ടു​ക​ളും സം​ഘ​ത്തി​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്ന് സോ​നി പ​റ​ഞ്ഞു.

കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ൻ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തെ​ല​ങ്കാ​ന 25 കോ​ടി രൂ​പ​യും ഉ​ത്ത​ർ​പ്ര​ദേ​ശ് 15 കോ​ടി​രൂ​പ​യും സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു . ഡ​ൽ​ഹി​യും പ​ഞ്ചാ​ബും ക​ർ​ണാ​ട​ക​യും 10 കോ​ടി രൂ​പ വീ​തം സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തു. ആ​ന്ധ്ര​യും ഒ​ഡീ​ഷ​യും ത​മി​ഴ്നാ​ടും അ​ഞ്ചു കോ​ടി വീ​തം നേ​ര​ത്തെ ന​ൽ​കി​യി​രു​ന്നു.